കെ എസ് ആർ ടി സി ബസ് തട്ടിപരിക്കേറ്റ ബെക്ക് യാത്രികൻ മരിച്ചു. കോട്ടപ്പുറം ചന്തപ്പുര ബെപ്പാസിൽ പടാകുളം സിഗ്നലിന് പടിഞ്ഞാറ് വശം താമസിക്കുന്ന അയ്യാരിൽ അബദുൾ ലത്തീഫാണ് മരിച്ചത് ‘ ഞായറാഴ്ച ഉച്ചക്ക് പതിനൊന്നരയോടെ മകനുമൊത്ത് ബെക്കിൽ യാത്ര ചെയ്യവെ ആനാപ്പുഴയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ലത്തീഫിനെ എറണാകുളം ആസ്റ്റർമെഡിസിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു’ കോട്ടപ്പുറം ചന്തപ്പുര ബെപ്പാസിൽ വഴിവിളക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റാന്തലും പിടിച്ച് നടത്തിയ ഒറ്റയാൾ സമരം ജനശ്രദ്ധ നേടിയിരുന്നു
കെ എസ് ആർ ടി സി ബസ് തട്ടിപരിക്കേറ്റ ബെക്ക് യാത്രികൻ മരിച്ചു…
previous post