കൊടുങ്ങല്ലൂർ.കൊടുങ്ങല്ലൂർ നാലാം താലപ്പൊലി ആചാരത്തിൽ ഒതുങ്ങും.കോവിഡ് തീവ്രത കൂടിയതോടെ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നാലാം താലപ്പൊലി ആചാരമാത്രമാക്കാൻ ധാരണ.കുരുംബമ്മയുടെ നടയിൽ നിന്ന് ഒരാനയെ എഴുന്നള്ളിച്ച് പോസ്റ്റാഫീസ് പരിസരത്തെത്തുമ്പോൾ മൂന്നാനയുടെ പൂരമായി മാറുo. മൂന്നാനയെ അണിനിരത്തി താലപ്പൊലി നടത്താനാണ് തീരുമാനം.ഭക്തർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. കൊടുങ്ങല്ലൂർ എംഎൽഎ സുനിൽ കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു.ഒന്നാം താലപ്പൊലി ദിനത്തിൽ എം എൽ എ യും ഉത്സവത്തിൽ പങ്കെടുത്തിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ കച്ചവടക്കാരെ ക്ഷേത്ര മെതാനത്ത് നിന്നും ഒഴിപ്പിച്ച് ഗേറ്റുകളെല്ലാം പോലീസ് അടക്കും. അൻപത് പേർക്ക് മാത്രമെ അകത്തേക്ക് പ്രവേശനം ഉണ്ടാവുകയുള്ളു.
നാലാം താലപ്പൊലി ആചാരത്തിലൊതുങ്ങും, പ്രവേശനം 50 പേർക്ക് മാത്രം
previous post