കൊടുങ്ങല്ലൂർ. പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിതുറന്ന് ഏഴ് പവൻ സ്വർണം കവർന്നു. ശ്രീനാരായണപുരം പത്താഴക്കാട് കാട്ടകത്ത് ബാജു റഹ്മാൻ്റെ വീട്ടിലാണ് മോഷണം നടന്നത്.ശനിയാഴ്ച വൈകീട്ട് പറമ്പ് നനക്കാൻ വന്നയാളാണ് വീട് കുത്തിതുറന്ന നിലയിൽ കണ്ടത്. അകത്ത് കയറിയ മോഷ്ടാവ് അലമാരയും മറ്റും പരിശോധിച്ച നിലയിലാണ് ‘അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണമാണ് നഷ്ടപെട്ടത്.ഒന്നര മാസം മുൻപ് വീട്ടുകാരെല്ലാം വിദേശത്തേക്ക് പോയതാണ്. മതിലകം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി..