കൊടുങ്ങല്ലൂരിൽ വൻ ഹാൻസ് വേട്ട,4500 പാക്കറ്റുമായി യുവാവ് പിടിയി ‘ വലപ്പാട് ചന്തപ്പടി വലിയകത്ത് വീട്ടിൽ ജലീൽ (45) ആണ് പിടിയിലായത്.തിങ്കളാഴ്ച വൈകീട്ട് ചന്തപ്പുരയിൽ വച്ചായിരുന്നു സംഭവം.ആവശ്യക്കാർക്ക് ഹാൽസ് എത്തിച്ച് കൊടുക്കുന്ന വഴിയിലാണ് പിടിക്കപ്പെട്ടത്.തൃശൂർ റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ഇരിങ്ങാലക്കുട ഡി വെ എസ് പി ബാബു കെ തോമസ് കൊടുങ്ങല്ലൂർ ഡി വെ എസ് പി സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ആവശ്യക്കാർക്കനുസരിച്ച് കിറ്റുകളിൽ ഹാൻസ് നിറച്ച് ബെക്കിലാണ് വിതരണം. പോലീസിനെ കണ്ട് വാഹനം നിർത്താതെ പോയെങ്കിലും ചന്തപ്പുരയിൽ വച്ച് പോലീസ് വാഹനം വട്ടം വച്ച് പിടികൂടുകയായിരുന്നു.എസ് പി ഇ ബ്രിജുകുമാർ എസ് ഐമാരായ സൂരജ് തോമസ് എ എസ് ഐമാരായ മുഹമ്മദ് അഷറഫ് സിയാദ് സിനിയർ സി പി ഒ ജീവൻ സി പി ഒ മാരായ വികാസ് ജോസഫ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു’