കൊടുങ്ങല്ലൂർ.ഫിഷറീസ് സ്റ്റേഷൻ്റെ ഓഫീസ് ഉടൻ പ്രവർത്തനമാരംഭിക്കും പുതിയ തസ്തികകൾ സൃഷ്ടിച്ചു.കയ്പമംഗലം മണ്ഡലത്തിന്റെ ദീർഘനാളത്തെ ആവശ്യമാണ് ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചത്.എറിയാട് പഞ്ചായത്തിലെ അഴീക്കോട് ഫിഷറീസ് സ്റ്റേഷന് വേണ്ടി കെട്ടിട സമുച്ചയം പണി കഴിപ്പിച്ചിരിരുന്നെങ്കിലും പ്രവർത്തനം തുടങ്ങിയിരുന്നില്ല.മത്സ്യ തൊഴിലാളികൾക്ക് ഏറെ ഗുണം ചെയ്യുന്ന ഫിഷറീസ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കുമ്പോൾ ഒരു വാഗ്ദാനം കൂടി നിറവേറ്റുകയാണന്ന് എം എൽ എ ഇ ടി ടൈസൺ പറഞ്ഞു.ഉത്തരവ് നിലവിൽ വരുന്നതോടെ ഫിഷറീസ് സ്റ്റേഷനിൽ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഫിഷറീസ് ഓഫീസര്‍, ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ്-2 എന്നിവരുടെ ഓരോ തസ്തികകളും ഫിഷറീസ് ഗാര്‍ഡിന്റെ 3 തസ്തികകളും സൃഷ്ടിക്കും. കാഷ്വല്‍ സ്വീപ്പറെ കരാര്‍ വ്യവസ്ഥയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കാനുമാണ് സർക്കാർ അനുമതി നല്‍കിയിരിക്കുന്നത്.