കൊടുങ്ങല്ലൂരിൽ കഞ്ചാവുമായി യുവാവിനെ പിടികൂടി

കൊടുങ്ങല്ലൂർ.കഞ്ചാവുമായി യുവാവിനെ പിടികൂടി.എs വിലങ്ങ് ജനത ജംഗ്ഷൻ പാടമാട്ടുമ്മൽ ജിജോ (24)നെയാണ് സംയുക്ത പരിശോധനയിൽ പിടികൂടിയത്.ഇയാളിൽ നിന്ന് 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവും മയക്കുമരുന്നുകളും വിൽക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും വീടുകളിൽ എക്സൈസും പോലീസും ഡോഗ് സ്ക്വാഡും ചേർന്ന് സംയുക്തമായാണ് പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ഷാം നാഥ് സബ് ഇൻസ്പെക്ടർ സൂരജ് എ എസ് ഐ പ്രദീപ് സീനിയർ സി പി ഒ സജ്ജയൻ സി പി ഒമാരായ സൂരജ് വി ദേവ് , ശ്രീകല പി ആർ .രാകേഷ് എംഎ അനുപ് അരുൺ നാഥ് , മിഥുൻ കൃഷ്ണ നെൽസൺ സി ഇ ഒ മാരായ അഫ്സൽ, നിയാസ് ഡ്രൈവർ സഞ്ജയ് എന്നിവരും ഡോഗ് റാണയും പരിശോധനയിൽ പങ്കെടുത്തു കൊടുങ്ങല്ലൂർ പോലീസ് സ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു..

You may also like

Leave a Comment

You cannot copy content of this page