കൊടുങ്ങല്ലൂർ.എം ഇ എസ് അസ്മാബി കോളേജിലെ ബോയ്സ് ഹോസ്റ്റൽ അക്രമിച്ച് വിദ്യാർത്ഥികളെ മർദ്ദിച്ച കേസിൽ കേളേജ് വിദ്യാർത്ഥിയടക്കം അഞ്ച് പേർ പിടിയിൽ.പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശികളായ കണ്ട ശാംപറമ്പിൽ അഖിൽ (21), കളത്തിൽ ശ്യാം കൃഷ്ണൻ (21) പുത്തൻകാട്ടിൽ വിപിൻദാസ് (28) ചുള്ളിപറമ്പിൽ യദു (23) പൊക്ലായ് ചാല പുറത്ത് സിബിൻ (21) എന്നിവരെയാണ് മതിലകം എസ് ഐ അറസ്റ്റ് ചെയ്തത്.ഫെബ്രുവരി പതിനൊന്നാം തിയ്യതിയാണ് സംഭവം.ആക്രമണത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.പുറത്ത് വച്ച് നടന്ന വാക്കേറ്റത്തെ തുടർന്നാണ് ഗുൽഷാബി ബോയ്സ് ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികൾക്ക് നേരെ ആക്രമണത്തിനിടയാക്കിയതെന്നാണ് പറയുന്നത്.