കൊടുങ്ങല്ലൂർ.സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്തു രണ്ടര ലക്ഷം രൂപയോളം തട്ടിയടുത്ത മുന്‍ കൊടുങ്ങല്ലൂർ സഹകരണ ബാങ്ക് ജീവനക്കാരന്‍ പോലീസ് പിടിയില്‍. ശൃംഗപുരം സ്വദേശി കൂവക്കാട്ടില്‍ രമേശനെന്ന (64 )കാരനാണ് പിടിയിലായത് .കല്ലേറ്റുംക്കര സര്‍വ്വീസ് സഹകരണ ബാങ്കില്‍ ബോഡ് മെമ്പറാണെന്ന് തെറ്റി ധരിപ്പിച്ച് ചാലക്കുടി സ്വദേശിയായ സുദീരന് കൊടുങ്ങല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ജോലി ശരിയാക്കാം എന്ന് പറഞ്ഞ് ഒന്നര ലക്ഷം രൂപയും, സുദീരന്റെ ഭാര്യ സഹോദരന്‍ പോട്ട സ്വദേശി ജീനേഷിന്റെ ഭാര്യക്ക് കല്ലേറ്റുംക്കര സര്‍വ്വീസ് സഹകരണബാങ്കിലും ജോലി നല്‍കാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ വാങ്ങി കബളിപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ക്ലാര്‍ക്കായി ജോലി ചെയ്തിരുന്ന ഇയാള്‍ അക്കൗണ്ടിഗ് വിഭാഗത്തില്‍ നിന്നുമാണ് ജോലിയില്‍ നിന്നും വിരമിച്ചത്.