കൊടുങ്ങല്ലൂരിൽ നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടു ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിലായി. ചന്ത്രാപ്പിന്നി ഏറായ്ക്കൽ വീട്ടിൽ വാവ എന്നു വിളിക്കുന്ന ബിനോജിനെയാണ് (40 വയസ്സ്) കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. സലീഷ് ശങ്കറിന്റെ നേതൃത്വത്തിൽ മതിലകം എസ്.ഐ. വി.വി. വിമൽ അറസ്റ്റു ചെയ്തത്. നിലവിൽ നാല് വാറണ്ടുള്ള ഇയാളെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. രണ്ടായിരത്തി പതിനേഴ് ആഗസ്റ്റ് മാസത്തിൽ ബൈക്കിൽ പോകുകയായിരുന്ന ചന്ത്രാപ്പിന്നി സ്വദേശിയെ ബിനോജും കൂട്ടു പ്രതികളും കൂടി മാരകായുധങ്ങളുമായി ആക്രമിച്ച് പരുക്കേൽപ്പിച്ചു. പിന്നീട് വീട്ടിലേക്ക് ആക്രമിച്ചു കയറി കാറും ജനൽച്ചില്ലുകളും അടിച്ചു തകർത്ത് മൂന്നു ലക്ഷത്തോളം രൂപയുടെ നാശനഷ്ടവും ഉണ്ടാക്കിയിരുന്നു. പ്രതികളുടെ കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് പുറത്തു പറഞ്ഞതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഈ കേസിലെ രണ്ടാം പ്രതിയാണ് ബിനോജ് . കൂട്ടു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തങ്കിലും ബിനോജ് ഒളിവിൽ പോകുകയായിരുന്നു.
ഈ കേസ് കൂടാതെ രണ്ടായിരത്തി പതിനാറ് ഒക്ടോബറിൽ കൈപമംഗലം സ്വദേശിയെ ആക്രമിച്ച കേസിലും, നവംബറിൽ ചന്ത്രാപ്പിന്നി സ്വദേശിയെ ആക്രമിച്ചു പരുക്കേപ്പിച്ച കേസ്സിലും ഇയാൾ പ്രതിയാണ്. ഇതടക്കം നാലു കേസുകളിൽ ഇയാളെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.. ഞായറാഴ്ച വൈകിട്ടോടെയാണ് ബിനോജിനെ കോട്ടയത്തുനിന്നും കോട്ടയം വെസ്റ്റ് എസ്.ഐ. ശ്രീജിത്തിന്റെ സഹായത്തോടെ കസ്റ്റഡിയിൽ എടുത്തത്.. പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം കുറച്ചു നാളുകളായി കോട്ടയം നഗരത്തിൽ ചെറിയ ജോലികളൊക്കെ ചെയ്ത് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. Scpo ജീവൻ സി.പി.ഒ മാരായ എം.എ. ഷിഹാബ്, അനിക്കുട്ടൻ, ഷൈജു. എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. കോവിഡ് മാനദണ്ഡപ്രകാരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു..