കൊടുങ്ങല്ലൂർ.വൈദ്യുതി പോസ്റ്റ് മാറിക്കയറി, ഷോക്കേറ്റ് നിലത്ത് വീണ യുവാവിൻ്റെ ഇരു കൈകളും ഒടിഞ്ഞു. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി അൻവറാണ്പരിക്കേറ്റ് കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്.തിങ്കളാഴ്ച ഉച്ചയോടെ ബി എസ് എൻ എൽ ഓഫീസ് പരിസരത്തായിരുന്നു സംഭവം.കെ ഫോൺ കേബിൾ സ്ഥാപിക്കുന്നതിനായി പോസ്റ്റുകളിൽ വൈദ്യുതി ഓഫാക്കിയിരുന്നു.എന്നാൽ വൈദ്യുതി പ്രവഹിക്കുന്ന പോസ്റ്റിലാണ് കരാർ ജീവനക്കാരനായ അൻവർ കയറിയത്.ഷോക്കടിച്ചതോടെ നിലത്ത് വീഴുകയായിരുന്നു. കൈ കുത്തി വീണതു കൊണ്ടാണ് ഇരു കൈകൾക്കും പരിക്ക് പറ്റിയത്.പോസ്റ്റ് മാറി കയറിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.