*കഞ്ചാവ് ചെടികൾ പിടികൂടി എക്‌സ്*
കഴുവിലങ്:മതിലകം-കഴുവിലങ് മേഖലയിൽ നിന്നും കൊടുങ്ങല്ലൂർ എക്‌സൈസ് രണ്ട് കഞ്ചാവ് ചെടികൾ പിടികൂടി. കഴുവിലങ് നിർമ്മാണത്തിലിരിക്കുന്ന ബിസ്കറ്റ് ഫാക്ടറിയുടെ സമീപം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിന് പുറകു വശത്ത് നിന്നാണ് 7 സെന്റിമീറ്റർ, 7.5 സെന്റിമീറ്റർ വലിപ്പമുള്ള രണ്ട് കഞ്ചാവ് ചെടികൾ എക്‌സൈസ് ഇൻസ്‌പെക്ടർ എം.ഷാoനാഥും സംഘവും പിടികൂടിയത്. പ്രതികൾക്ക് വേണ്ടിയുള്ള ചോദ്യം ചെയ്യൽ ആരംഭിച്ചതായി എക്‌സൈസ് അറിയിച്ചു. എക്‌സൈസിന്റെ പട്രോളിംങ്ങും രഹസ്യാന്വേഷണവും ശക്തമായതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നിരുന്ന കഞ്ചാവിന്റെ ലഭ്യത കുറഞ്ഞുവെന്നും ആയത് കാരണം അന്യസംസ്ഥാന തൊഴിലാളികൾ, യുവാക്കൾ തമ്പടിക്കുന്ന ഒഴിഞ്ഞ പ്രദേശങ്ങൾ തുടങ്ങിയ ഭാഗങ്ങളിൽ കഞ്ചാവ് ചെടികൾ വെച്ച് പിടിപ്പിക്കുന്ന പ്രവണത വർദ്ധിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലായിരുന്നു കഞ്ചാവ് ചെടികൾ പിടികൂടിയത്. റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ ബെന്നി.പി.വി, എക്‌സൈസ് ഇന്റലിജൻസ് ഓഫീസർ സുനിൽകുമാർ.പി.ആർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പ്രിൻസ്.കെ.എം, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജീവേഷ്. എം.പി, റിഹാസ്.എ.എസ്, എക്‌സൈസ് ഡ്രൈവർ സഞ്ജയ്.സി.പി എന്നിവരും ഉണ്ടായിരുന്നു.