കൊടുങ്ങല്ലൂർ.വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് മക്കളുമൊത്ത് മടങ്ങിയ വീട്ടമ്മക്ക് വെട്ടേറ്റു.എറിയാട് സ്കൂളിന് സമീപം നിറക്കൂട്ട് വ്യാപാര സ്ഥാപനം നടത്തുന്ന കലാപള്ള നാസറിൻ്റെ ഭാര്യ റിൻസി (35) നാണ് വെട്ടേറ്റത്.എറിയാട് ബ്ലോക്കിന് സമീപം വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് വെട്ടേറ്റത്.മുഖത്തും തലക്കും കെക്കും വെട്ടേറ്റ റിൻസിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂന്ന് വിരലുകൾ ആക്രമണത്തിൽ അറ്റു.വ്യാപാര സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങിയ റസിയയെ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ ഒളിഞ്ഞിരുന്ന് വെട്ടുകയായിരുന്നു. കൊടുങ്ങല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.