കൊടുങ്ങല്ലൂരിൽ വെട്ടേറ്റ വീട്ടമ്മ മരിച്ചു.വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് മക്കളുമൊത്ത് മടങ്ങിയ വീട്ടമ്മക്ക് വ്യാഴാഴ്ച രാത്രി വെട്ടേറ്റിരുന്നു. ഇന്ന് രാവിലെ വീട്ടമ്മ മരണത്തിന് കീഴടങ്ങി.എറിയാട് സ്കൂളിന് സമീപം നിറക്കൂട്ട് വ്യാപാര സ്ഥാപനം നടത്തുന്ന കലാപള്ള നാസറിൻ്റെ ഭാര്യ റിൻസി (35)ക്കാണ് വെട്ടേറ്റത്.എറിയാട് ബ്ലോക്കിന് സമീപം വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് വെട്ടേറ്റത്.മുഖത്തും തലക്കും കെക്കും വെട്ടേറ്റ റിൻസിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിലും ക്രാഫ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു’.മൂന്ന് വിരലുകൾ ആക്രമണത്തിൽ അറ്റുപോയി തലക്കും മുഖത്തും മുറിവ് പറ്റിയിരുന്നു’.വ്യാപാര സ്ഥാപനത്തിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ റസിയയെ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ ഒളിഞ്ഞിരുന്ന് വെട്ടുകയായിരുന്നു. കൊടുങ്ങല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.