വിദ്യാർത്ഥിനിയുടെ നഗ്നചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ.

കൊടുങ്ങല്ലൂർ.വിദ്യാർത്ഥിനിയുടെ നഗ്നചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. പടിഞ്ഞാറെ വെമ്പല്ലൂർ തെക്കുടം ബസാർ സ്വദേശി കോഴി പറമ്പിൽ സജയ് കൃഷ്ണനെയാണ് മതിലകം സി ഐ ടി കെ ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്. തീരദേശത്തെ പ്രമുഖ സ്കൂളിലെ വിദ്യാർത്ഥിനിയെ അതെ സ്കൂളിലെ വിദ്യാർത്ഥി പ്രണയം നടിച്ച് ചിത്രങ്ങൾ കൈക്കലാക്കുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു.ഇതേ കേസിൽ മൂന്ന് പേർ ഒന്നാം തിയ്യതി മുതൽ റിമാൻ്റിലാണ്.സംഭവത്തിൽ വിദ്യാർത്ഥികളായ നാല് പേർ കൂടി പ്രതികളാണെന്ന് പോലീസ് അറിയിച്ചു.എസ് ഐമാരായ ലാൽസൺ, ക്ലീസൻ, എ എസ് ഐമാരായ നൗഷാദ്, ഹബീബ്, സീനിയർ സി പി ഒ തോമസ്, സി പി ഒ റഹീം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

You may also like

Leave a Comment

You cannot copy content of this page