കൊടുങ്ങല്ലൂർ. ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധൻ അറസ്റ്റിൽ. അഴീക്കോട് ലൈറ്റ് ഹൗസ് കാര്യേഴത്ത് ശശി (72) നെയാണ് കൊടുങ്ങല്ലൂർ സി ഐ ബ്രിജു കുമാറും സംഘവും അറസ്റ്റ് ചെയ്തത്.ബന്ധുവീട്ടിലെത്തിയ പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.എസ് ഐ സൂരജ്, ഗ്രേഡ് എ എസ് ഐ അസ്മാബി സീനിയർ സി പി ഒ മാരായ ജോസഫ് ബെന്നി, ഗിരീഷ്, ശബരീഷ്, സി പി ഒ സനീഷ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു’