എഴുന്നള്ളിപ്പിനിടെ ആന പാപ്പാനെ തട്ടിത്തെറിപ്പിച്ചത് പരഭ്രാന്തി പരത്തി.

കയ്പമംഗലം: എഴുന്നള്ളിപ്പിനിടെ ആന പാപ്പാനെ തട്ടിത്തെറിപ്പിച്ചത് പരഭ്രാന്തി പരത്തി. പാപ്പാന്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. കയ്പമംഗലം ചളിങ്ങാട് മഹാവിഷ്ണു സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. പാമ്പുമേക്കാട്ടുമന കിരണ്‍ എന്ന ആനയാണ് കുറമ്പ് കാട്ടിയത്.വടമെറിഞ്ഞ് ആനയെ തളക്കാന്‍ ശ്രമിച്ചതോടെ, കഴുത്തിലെ ചങ്ങലയില്‍ പിടിച്ചുനിന്നുരുന്ന രണ്ടാം പാപ്പാന്‍ പ്രസാദിനെ ആന തട്ടിത്തെറിപ്പിക്കുയായിരുന്നു. അല്‍പ്പസമയത്തിനുശേഷം ആനയതെ പാപ്പാന്മാര്‍ തന്നെ തളക്കുകയായിരുന്നു.

You may also like

Leave a Comment

You cannot copy content of this page