കൊടുങ്ങല്ലൂർ.സി പി ഐ ബ്രാഞ്ച് അസി.സെക്രട്ടറിക്ക് വെട്ടേറ്റു. സി പി ഐ പതിയാശ്ശേരി ബ്രാഞ്ച് അസി.സെക്രട്ടറി കളപ്പുരക്കൽ സബീറി (3o)നെയാണ് വാൾ കൊണ്ട് വെട്ടേറ്റത് ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം.പുറക് വശത്ത് വെട്ടേറ്റ സബീർ കൊടുങ്ങല്ലൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ഒരു മാസം മുൻമ്പ് മാർഗതടസ്സമുണ്ടാക്കി റോഡിലൂടെ പോത്തിനെ കൊണ്ട് പോയത് ചോദ്യം ചെയ്തതുമായി കാഞ്ഞിരപറമ്പിൽ അബ്ദുൾ റസാക്കുമായി പത്താഴക്കാട് സെന്ററിൽ വച്ച് നാട്ടുകാരുമായി വാക്ക് തർക്കം ഉണ്ടായിരുന്നു. ഇരുകൂട്ടരേയും പ്രശ്നങ്ങൾ ഉണ്ടാക്കാതെ പറഞ്ഞയച്ചത് സബീറായിരുന്നു. അന്നത്തെ പ്രാശ്നം പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ച് വരുത്തി റസാക്കും സഹോദരൻ ഹക്കീമും ചേർന്ന് ഉപദ്രവിക്കുകയായിരുന്നു. മതിലകം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.