കൊടുങ്ങല്ലൂർ.മോഷണം പോയ ബെക്കുകൾ മീൻ പിടിക്കാൻ കുളം വറ്റിച്ചപ്പോൾ ലഭിച്ചു.
എറിയാട് മൂന്നാം വാർഡിൽ എരുമക്കോറയിലെ രണ്ട് കുളങ്ങൾ പ്രദേശവാസികളായ ചെറുപ്പക്കാർ മീൻ പിടിക്കുന്നതിന് ഡീസൽ പമ്പ് ഉപയോഗിച്ച് വറ്റിച്ചപ്പോഴാണ് അടുത്ത അടുത്ത രണ്ട് കുളങ്ങളിൽ നിന്നും ഹീറോ ഹോണ്ടയുടെ രണ്ട് ബൈക്കുകൾ കണ്ടെത്തിയത്.രണ്ട് ബൈക്കുകളും കുളത്തിന് അടുത്ത് താമസിക്കുന്നവരുടേതാണ്. വലിയപറമ്പിൽ ഗിരീഷിന്റെയും, തൃപ്രയാറ്റ് സുരേഷ് ബാബുവിന്റെതുമാണ് ബൈക്കുകൾ ‘ ബൈക്ക് കാണാതായ തുടർന്ന് ഇരുവരും പോലീസിൽ പരാതി കൊടുത്തി രുന്നെങ്കിലും ബൈക്ക് കണ്ടെത്താനായിരുന്നില്ല. ലഹരി മാഫിയക്കെതിരെ പ്രവർത്തിച്ചതിന് പ്രതികാരം തീർത്തതാണ് എന്ന് ഇരുവരും പറഞ്ഞു.
കൊടുങ്ങല്ലൂർ.മോഷണം പോയ ബെക്കുകൾ മീൻ പിടിക്കാൻ കുളം വറ്റിച്ചപ്പോൾ ലഭിച്ചു.
previous post