കൊടുങ്ങല്ലർ.കടലിൽ വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതായി സൂചന. . പറവൂർ പള്ളിപ്പുറം വില്ലാർവട്ടത്ത് വിനോദ് (36)നെയാണ് രണ്ട് ദിവസം മുൻപ് കടലിൽ വീണ് കാണാതായത്. മുനമ്പത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ മാർത്യാന ബോട്ടിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ നാലരയോടെ പുതിയ റോഡ് കടപ്പുറത്ത് വച്ച് കടലിൽ വീണാണ് കാണാതായത്.തീരദേശ പോലീസും മത്സ്യതൊഴിലാളികളും തെരച്ചിൽ തുടരുന്നതിനിടെ ലൈറ്റ് ഹൗസ് കടപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയെന്നാണ് സൂചന
മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി?
previous post