കൊടുങ്ങല്ലൂർ: രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു. എടവിലങ്ങ് വല്ലത്ത് പടി ശരത്തിൻ്റെ മകൾ ദിയ ശരത്താണ് മരിച്ചത്.ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.മേനോൻ ബസാറിന് പടിഞ്ഞാറ്റ വശമുള്ള ദിയയുടെ അമ്മയുടെ വീടിനടുത്തുള്ള തോട്ടിൽ വീണാണ് മരിച്ചത്. തോട്ടിൽ വീണ കുട്ടിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നമിതയാണ് മാതാവ്