കൊടുങ്ങല്ലൂർ.ആക്രിക്കള്ളൻ പോലീസെന്ന് പറഞ്ഞ് വിദ്യാർത്ഥികളെ വിരട്ടി പോലീസ് പിടിച്ച് അകത്താക്കി. കോതപറമ്പ് വടക്കൻ വീട്ടിൽ ആഷിക്കിനെയാണ് കൊടുങ്ങല്ലൂർ സി ഐ ബ്രിജുകുമാറും സംഘവും പിടികൂടിയത്.ശനിയാഴ്ച വൈകീട്ട് ചന്തപ്പുര ബസ് സ്റ്റാൻ്റിലായിരുന്നു സംഭവം.ബസ് സ്റ്റാൻ്റിനുള്ളിൽ വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും സംസാരിച്ച് നിൽക്കുന്നത് കണ്ട ആഷിക് താൻ പോലീസാണെന്നും നിങ്ങളെ പോക്സോ കേസിൽ പെടുത്തി അകത്തിടുമെന്നും പറഞ്ഞ് പോലീസ് കളിച്ചു.ആക്രി മോഷണ കേസിൽ പുറത്തിറങ്ങിയ പ്രതിയുടെ കയ്യിൽ പ്ലാസ്റ്റിക്കിൻ്റെ കളിത്തോക്ക് പോലുള്ള സാധനം ഉണ്ടായതായും പറയുന്നു.പോലീസ് വേഷം കണ്ട് വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ളവർ പേടിച്ചെങ്കിലും യഥാർത്ഥ പോലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു’