നാൽപത് മത്സ്യതൊഴിലാളികൾക്ക് രക്ഷകരായി കോസ്റ്റൽ പോലീസ്

  1. കൊടുങ്ങല്ലൂർ.നാൽപത് മത്സ്യതൊഴിലാളികളുമായിഎഞ്ചിൻനിലച്ചു, രക്ഷകരായി കോസ്റ്റൽ പോലീസ്’അഴീക്കോട് ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയി ഞായറാഴ്ച വൈകീട്ട് ഏഴരയോടെ ലൈറ്റ് ഹൗസിന് പത്ത് നോട്ടിക്കൽ മൈൽ പടിഞ്ഞാറ് കടലിൽ ഡീസൽ പമ്പ് തകരാറായി ഇന്ധനം തീർന്നതിനെ തുടർന്ന് എഞ്ചിൻനിലച്ച് ഒഴുകി നടന്ന ക്യാപ്റ്റൻ എന്ന വള്ളത്തിനാണ് അഴീക്കോട് കോസ്റ്റൽ’ പോലീസ് രക്ഷകനായത്. സ്റ്റേഷൻ ഇൻസ്പെക്ടർ സി.ബിനുവിൻ്റെ നിർദ്ദേശപ്രകാരം പോലീസ് ഇൻറർസെപ്റ്റർ ബോട്ടിൽ ഡീസൽ എത്തിച്ചു നൽകിയതിനെ തുടർന്ന് വള്ളവും 40 മത്സ്യതൊഴിലാളികളെയുo കരയിലെത്തിച്ചു. സീനിയർ സി പി ഒ ബനേഷ്, ബോട്ട് ജീവനക്കാരായ ജിൻസൻ, ഹാരിസ്, മത്സ്യതൊഴിലാളികളായ ഫൈസൽ, ഷിഹാബ് എന്നിവർ ‘ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.″

You may also like

Leave a Comment

You cannot copy content of this page