കൊടുങ്ങല്ലൂർ.മതിലകത്ത് അപകടത്തിൽപെട്ട വാഹനത്തിൽ നിന്ന് ചാക്ക് കണക്കിന് ഹാൻസ് പിടികൂടി ഉടൻ ഡ്രൈവറും ക്ലീനറും ഇറങ്ങി ഓടി.മതിലകം സി.കെ വളവിൽ ഇന്ന് പുലർച്ചെ അപകടത്തിൽ പെട്ട മിനി ലോറിയിൽ നിന്നും ചാക്ക് കണക്കിന് ഹാൻസ് കണ്ടെത്തി. ലോറി മറിഞ്ഞതിനെ തുടർന്നാണ് ഉള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഹാൻസ് ശേഖരം കണ്ടെത്തിയത്. അരിയും പഞ്ചസാരയും കൊണ്ട് പോവുകയായിരുന്നു എന്ന വ്യാജേനയാണ് ഹാൻസ് കടതിയിരുന്നത്. അപകടം നടന്ന ഉടൻ ഡ്രൈവറും ക്ലീനറും ഇറങ്ങി ഓടുകയായിരുന്നു. സംശയം തിന്നിയത്തിനെ തുടർന്ന് നാട്ടുകാരും പോലീസും നടത്തിയ പരിശോധനയിൽ ആണ് ചാക്ക് കണക്കിന് ഹാൻസ് കണ്ടെത്തിയത്. വാഹനം മതിലകം പോലീസ് കസ്റ്റഡിയിൽ എടുത്തു പരിശോധിച്ച് കൊണ്ടിരിക്കുകയാണ്