മത്സ്യബന്ധനത്തിനിടെ പരുക്കേറ്റ മത്സ്യത്തൊഴിലാളികളെ അഴീക്കോട് തീരദേശ പോലീസ് രക്ഷിച്ചു

കൊടുങ്ങല്ലൂർ മത്സ്യബന്ധനത്തിനിടെ പരുക്കേറ്റ മത്സ്യത്തൊഴിലാളികളെ അഴീക്കോട് തീരദേശ പോലീസ് രക്ഷിച്ചു എറിയാട്.പേ ബസാർ പോണോത്ത് ജോഷി.വെസ്റ്റ് ബംഗാൾ,സ്വദേശി നിഥായ് ദാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ യായിരുന്നു സംഭവം മത്സ്യബന്ധനത്തിനിടയിൽ, മീൻവല ഉയർത്തവെ വടം മുറിഞ്ഞ് അതിലുണ്ടായിരുന്ന ലോഹഭാഗം ശരീരത്തിൽ തറഞ്ഞുണ്ടായ മുറിവായിരുന്നു പരുക്കിന് കാരണമെന്ന് പറയപ്പെടുന്നു, 45 മത്സ്യത്തൊഴിലാളികളുമായി കടലിൽ മത്സ്യബന്ധനത്തിനായി പോയിരുന്ന ശ്രീകൃഷ്ണ പ്രസാദം എന്ന മത്സ്യബന്ധന വള്ളം, ഒമ്പത് കിലോമീറ്റർ പടിഞ്ഞാറ് മാറി കടലിൽ മത്സ്യബന്ധനം നടത്തിവരവേ മത്സ്യത്തൊഴിലാളികൾക്ക് ഗുരുതരമായി പരുക്കേൽക്കു കയായിരുന്നു. അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു. സി യുടെ നിർദ്ദേശാനുസരണം, ബോട്ട് പട്രോളിംഗ് പാർട്ടി എസ് ഐ ശിവൻ. കെ.ബി യുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത് സിവിൽ പോലീസ് ഓഫീസർ എ.എൻ. സിജു പോലീസ് ബോട്ട് ക്രൂസ്സുമാരായ ഹാരീസ്, സുജിത്ത്, അജ്മൽ, വിപിൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

You may also like

Leave a Comment

You cannot copy content of this page