കൊടുങ്ങല്ലൂരിൽ പണം വച്ച്ചീട്ട് കളിച്ച ഏഴംഗ സംഘം പിടിയിൽ. എറിയാട് പോളക്കുളത്ത് ജയ്നുദീൻ (70) മൂത്തു കുന്നം മടപ്ലാതുരുത്ത് സ്വദേശികളായ ഹെൽബി (42) കൂട്ടിങ്ങൽ രതീഷ് കോട്ടപ്പുറം കുളിയത്ത് ഷെല്ലി ആൻറണി (51) ശ്രീനാരായണപുരം എരുമത്തുരുത്തി സുമേഷ് (44) മേത്തല പടന്ന പോണത്ത് വിപിൻ (39) പുത്തൻചിറ എടാക്കൂട്ടം ഉഷാദ് (39) എന്നിവരെയാണ് കൊടുങ്ങല്ലൂർ എസ് ഐ അജിത്തും സംഘവും പിടികൂടിയത്.ജി എസ് ഐ ജോബി വർഗീസ്, സീനിയർ സി പി ഒ മാരായ റെജി ജോർജ് സനീഷ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അഞ്ചപ്പാലത്തുള്ള ഒഴിഞ്ഞ പറമ്പിൽ നടത്തിയ പരിശോധനയിലാണ് ചീട്ട് കളി സംഘം പിടിയിലായത്.
കൊടുങ്ങല്ലൂരിൽ പണം വച്ച്ചീട്ട് കളിച്ച ഏഴംഗ സംഘം പിടിയിൽ
previous post