മദ്രസ്സ ഉസ്താദും സുഹൃത്തും ഹാഷിഷ് ഓയിലുമായി പോലീസ് പിടിയിൽ.

കൊടുങ്ങല്ലൂർ.മദ്രസ്സ ഉസ്താദും സുഹൃത്തും ഹാഷിഷ് ഓയിലുമായി പോലീസ് പിടിയിൽ.എറിയാട്,പേ ബസാർ മാപ്പിള കുളത്ത് ഹൗസ് .ഫൈസൻ, [23 ] പേ ബസാർ,ആണ്ടുരുത്തി ശ്രീജിത്ത്, [23 ]എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡി വൈ എസ പി സലിഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.അഴീക്കോട് മുനക്കലിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ശ്രീ. ഐശ്വര്യാ ഡോൺഗ്രെ ഐ പി എസ് ൻ്റെ നിർദ്ദേശാനുസരണം ജില്ലയിൽ നടന്നുവരുന്ന നർക്കോട്ടിക്സ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ ഡി വൈ എസ് പി സ്ക്വാഡും തൃശ്ശൂർ റൂറൽ ഡാന്സാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് അഴീക്കോട് ബീച്ചിൽ നിന്നുംഹാഷിഷ് ഓയിൽ പിടികൂടിയത്. ഫൈസൻ പേ ബസാർ ഹിദായതുൽ ഇസ്ലാം
മദ്രസ ഉസ്താദാണ്.കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ ബിജു,കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ് ഐ സുനിൽ , എ എസ് ഐ മാരായ പ്രദീപ് ജോസി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് വി ദേവ്, ലിജു ഇയാനി, മിഥുൻ ആർ കൃഷ്ണ, നിഷാന്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്ക് ഹാഷിഷ് ഓയിൽ കിട്ടിയത് എങ്ങനെയെന്നും, ഇതിൻ്റെ പുറകിലുള്ള ആൾക്കാരെ കുറിച്ചും പോലീസ് ഊർജിതമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഓണക്കാലത്തിനു മുൻപായി തൃശൂർ റൂറൽ ജില്ലയിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തുന്ന സ്പെഷ്യൽ ഡ്രൈവിൽ കൊടുങ്ങല്ലൂർ സബ്ബ് ഡിവിഷനിൽ കൊടുങ്ങല്ലൂർ ഡി വൈ എസ് പി യുടെ നേതത്വത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായി റയ്ഡുകളും പരിശോധനകളും ഉണ്ടാവുമെന്നും പോലീസ് അറിയിച്ചു.

You may also like

Leave a Comment

You cannot copy content of this page