കടലിൽ കാണാതായ മത്സ്യതൊഴിലാളിക്കായി ഡ്രോൺ സർച്ച്

  1. കൊടുങ്ങല്ലൂർ.കടലിൽ കാണാതായ മത്സ്യതൊഴിലാളിക്കായി ഡ്രോൺ സർച്ച് നടത്തി.-ബുധനാഴ്ച മത്സ്യബന്ധനത്തിനിടെ കാണാതായ കാരിയേഴത്ത്  സുബീഷിന് വേണ്ടിയാണ് തെരച്ചിൽ നടത്തിയത്. എം എൽ എ ഇ ടി ടൈസൺ മാസ്റ്ററുടെ ആവശ്യപ്രകാരമാണ് ഡ്രോൺ സെർച്ച് നടത്തിയത്. ലൈറ്റ് ഹൗസിന് പടിഞ്ഞാറ് നാല് നോട്ടിക്കൽ മയിൽ അകലെ വെച്ചാണ് നൂറുൽ ഹുദാ വഞ്ചിൽ നിന്ന് ഷിബു കടലിൽ വീണത്. കടലേറ്റ സമയമായ മായതിനാൾ കരയിലെ കരിങ്കൽ പാറക്കെട്ടുകൾക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടാകാം എന്ന് മത്സ്യത്തൊഴിലാളികളുടെ അഭിപ്രായത്തെ തുടർന്നാണ് എം എൽ എ  ഡ്രോൺ സർച്ചിന് നടപടികൾ സ്വീകരിച്ചത് പ്രശസ്ത ഡ്രോൺ കൺട്രോളർ സിംബാദ് കയ്മംഗലം,അസിൻ സിമ്പാദും ആണ് ഡ്രോൺ സെർച്ച് നടത്തിയത്. അഴീക്കോട് കോസ്റ്റൽ സി ഐ ഷോബി കെ വർഗ്ഗീസ്, എസ് ഐ ബിനു സി,ഫിഷറീസ് ഓഫീസർ അൻസിൽ, എറിയാട് പഞ്ചായത്തംഗം സഹറാബി ഉമ്മർ, കടലോര ജാഗ്രത സമിതി ചെയർമാൻ അഷറഫ് പൂവത്തിങ്കൽ, ക്യാപ്റ്റൻ ഹാരിസ്, പി എച്ച് റാഫി,നാസർ,ഫൈസൽ ,പ്രസാദ് തുടങ്ങിയവരും ഫിഷറീസ് വകുപ്പിൻ്റെ ബോട്ടിൽ തെരച്ചിലിനായി പോയിരുന്നു’

You may also like

Leave a Comment

You cannot copy content of this page