കൊടുങ്ങല്ലൂർ. സ്വാതന്ത്രദിനാഘോഷം കഴിഞ്ഞിട്ടും ദേശീയ പതാക അഴിച്ച് മാറ്റാത്ത വീടുകൾ. എഴുപത്തിയഞ്ചാമത് സ്വാതന്ത്രദിനത്തോടനുബന്ധിച്ചാണ് വീടുകളിലും മറ്റും ദേശീയ പതാക ഉയർത്താൻ സർക്കാർ അനുവാദം തന്നത്.13, 14, 15 തിയ്യതികളിലായിരുന്നു ആഘോഷം.പതിനഞ്ചാം തിയ്യതി അഞ്ച് മണിക്ക് പതാകകൾ അഴിച്ച് മാറ്റേണ്ടതുമാണ്. എന്നാൽ പല ഭവനങ്ങളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തിയ പോലെ നിൽക്കുന്നു.സിഐ ഓഫീസിന് പടിഞ്ഞാറ് വശം, മാടവന ഷാപ്പ് പരിസരത്തെ വീടുകളടക്കം പല സ്ഥലങ്ങളിലും ദേശീയ പതാക ഇതുവരെ അഴിച്ച് മാറ്റിയിട്ടില്ല. പലരുടെയും അറിവില്ലായ്മയാണ് കാരണമെന്ന് തോന്നുന്നു.വാർഡ് അംഗങ്ങളും സാംസ്കാരിക സംഘടനകളും ഭവനങ്ങളിൽ പതാക ഉയർത്തുന്നവർക്ക് ബോധവത്ക്കരണം നടത്തുകയായിരുന്നെങ്കിൽ ഇത്തരം അബദ്ധങ്ങൾ ഉണ്ടാകില്ലായിരുന്നു.
സമയം കഴിഞ്ഞിട്ടും ദേശീയ പതാക അഴിച്ച് മാറ്റാത്ത വീടുകൾ.
previous post