വെട്ടി പരിക്കേൽപ്പിച്ചയാളെ കയ്പമംഗലം പോലീസ് പിടികൂടി

കൊടുങ്ങല്ലൂർ.കയ്പമംഗലം കൊപ്രക്കകളം സെൻ്ററിനടുത് യുവാവിനെ വെട്ടി പ്പരിക്കേൽപ്പിച്ചയാളെ കയ്പമംഗലം പോലീസ് പിടികൂടി. ചെന്ത്രാപ്പിന്നി കൂട്ടാലപറമ്പിൽ താമസിക്കുന്ന കൊല്ലം സ്വദേശി സെയ്താലി ആണ് പിടിയിൽ ആയത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ കക്കാതുരുത്തി സ്വദേശി ആനക്കോട്ട് അബ്ദുള്ളക്കാണ് വെട്ടേറ്റത്. മദ്യപർ തമ്മിലുള്ള തർക്കമാണ് ; സംഭവത്തിന് പിന്നിൽ എന്നാണ് കരുതുന്നത്. കൊപ്രക്കളം സെൻ്ററിന് കിഴക്ക് ഭാഗത്ത് വെച്ചായിരുന്നു സംഭവം. കഴുത്തിലും കയ്യിലും ആണ് അബ്ദുല്ലയ്ക്ക് വെട്ടേറ്റത്. പരിക്കെറ്റയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

You may also like

Leave a Comment

You cannot copy content of this page