കൊടുങ്ങല്ലൂർ.എടതിരുത്തി ഗ്രാമപഞ്ചായത്ത് മെമ്പറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തെ കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
എടതിരുത്തി സ്വദേശികളായ ഏറാക്കൽ തട്ടാരുപുരയ്ക്കൽ വീട്ടിൽ സന്ദീപ് [ 28 ] പറയൻക്കടവ്തിരുത്തി വീട്ടിൽ ജിതിക്ക് [27 തിരുത്തി വീട്ടിൽ ജോതിക്ക് ൨൯ എന്നിവരെയാണ് കൈപ്പമംഗലം SH0 KS സബീഷ് മോൻ്റെ നേതൃത്തത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.എടതിരുത്തിയിൽ വീട് കയറി സ്ത്രീയെ ആക്രമിക്കുകയും അത് ചോദിക്കാൻ ചെന്ന എടതിരുത്തി ഗ്രാമപഞ്ചായത്ത് മെമ്പർ ജയനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ന്നായിരുന്നു കേസ് ഇരുപത്തി എട്ടാം തീയ്യതി വൈകിട്ട് ആറര മണിക്കാണ് സംഭവം നടന്നത്. പ്രതികളടങ്ങിയ സംഘം എSതിരുത്തി ഏറാക്കൽ സ്വദേശനി സുനന്ദയുടെ വീട്ടിൽ കയറി സുനന്ദയെ മർദ്ദിക്കുകയും അത് ചോദ്യം ചെയ്ത ഗ്രാമ പഞ്ചായത്ത് അംഗം ജയനെ ക്രൂരമായി മർദ്ദിക്കുകയും . മരവടിയും മറ്റും ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കൈപ്പമംഗലം എസ്.എച്ച്. ഓ.സുബീഷ് മോൻ കെ എസ് ൻ്റെ നേതൃത്തത്തിൽ .എസ്.ഐ.മാരായ കൃഷ്ണപ്രസാദ്. , അബ്ദുൾ സത്താർ , സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രശാന്ത് കുമാർ V ,സി പി .ഒ ഗിൽബർട്ട് എന്നിവരടങ്ങിയ പ്രത്യേക പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.