കൊടുങ്ങല്ലൂർ. കാണാതായ വയോധികൻ്റെ മൃതദേഹം സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കണ്ടെത്തി. എടവിലങ്ങ് കാതിയാളം പള്ളി പുറത്ത് അഷറഫി (60) ൻ്റെ മൃതദേഹമാണ് കുളത്തിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച പുലർച്ചെ മുതൽ ഇദ്ദേഹത്തിനെ കാണാതാവുകയായിരുന്നു. പോലീസ് അന്വേഷണത്തിലാണ് രണ്ടാം വാർഡിലെ കുളത്തിൽ നിന്ന് കണ്ടെത്തിയത്.