കൊടുങ്ങല്ലൂർ.മദ്യലഹരിയിൽ അയൽവാസികൾ തമ്മിൽ തർക്കം, യുവാവിന് വെട്ടേറ്റു
കൈപ്പമംഗലം ചളിങ്ങാട് പള്ളിനട ലക്ഷം വീട് കോളനിയിൽ തട്ടേക്കാട് രാധാകൃഷ്ണൻ്റെ മകൻ അരുൺ കുമാറിനാണ് (28) വെട്ടേറ്റത്, കഴുത്തിന് പിന്നിൽ വെട്ടേറ്റ ഇയാളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിചു. ഉത്രാട രാത്രി പത്തരയോടെ ആയിരുന്നു സംഭവം, മദ്യലഹരിയിൽ അയൽവാസികൾ തമ്മിലുള്ള തർക്കം ആണ് കാരണം എന്ന് പോലീസ് പറഞ്ഞു.സംഭവമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് പിടിച്ചതായി സൂചന.