കൊടുങ്ങല്ലൂർ.കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു .ദേശീയപാതയിൽ കയ്പമംഗലം പനമ്പിക്കുന്നിൽ വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെയായിരുന്നു അപകടം, വയനാട് മാനന്തവാടി സ്വദേശി ബാപ്പുവിൻ്റെ മകൻ നിസാം (28) ആണ് മരിച്ചത്, കൂടെ ഉണ്ടായിരുന്ന നാല് പേർക്കും പരിക്കുണ്ട്, മാനന്തവാടി സ്വദേശികളായ ഫായിസ്, സാദിക്ക്, ജാഫർ, മെഹറൂഫ് എന്നിവർക്കാണ് പരിക്കേറ്റത്. വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാർ നിയന്ത്രണം തെറ്റി പനമ്പിക്കുന്നിലെ പഴയ സർവീസ് സ്റ്റേഷന് മുന്നിൽ മരത്തിൽ ഇടിക്കുകയായിരുന്ന്. മെഹറൂഫിന് വിദേശത്ത് പോകുന്നതിനായി മെഡിക്കൽ നടത്തുന്നതിനായി എറണാകുളത്തേക്ക് പോവകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരെ കയ്പമംഗലത്തെ മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ ആണ് ആശുപത്രിയിൽ എത്തിച്ചത്
കൊടുങ്ങല്ലൂർ.കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു
previous post