കൊടുങ്ങല്ലൂർ.ഗ്യാസ് കുറ്റിയിൽ നിന്ന് ഗ്യാസ് ചോർന്നു, വീട്ടമ്മയുടെ അവസരോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. മതിലകം ഓണച്ചമ്മാവിൽ പഴൂപറമ്പിൽ സുനിലിൻ്റെ വീട്ടിലാണ് സംഭവം. പാചകം ചെയ്യുന്നതിന് വേണ്ടി റഗുലേറ്റർ ഓണാക്കിയപ്പോൾ റഗുലേറ്ററിൻ്റെ ഭാഗത്ത് നിന്ന് ശക്തിയായി ഗ്യാസ് മുകളിലേക്ക് ചീറ്റുകയായിരുന്നു. സുനിലിൻ്റെ ഭാര്യ ബിനിത ഗ്യാസ് കുറ്റി പുറത്തേക്ക് വലിച്ചെറിഞ്ഞത് കൊണ്ട് വൻ ദുരന്തം ഒഴിവായി.തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. മതിലകം പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
ഗ്യാസ് ചോർന്നു, അപകടം ഒഴിവായത് തലനാരിഴക്ക്
previous post