കൊടുങ്ങല്ലൂർ. കെ എസ് ആർ ടി സി ബസ്സിന് നേരെ കല്ലേറ്, ഡ്രെവർക്കും കണ്ടക്ടർക്കും പരിക്ക്. ഡ്രെവർ ഭാസിക്കും കണ്ടക്ടർ എയ്ഞ്ചലിനുമാണ് പരിക്ക് പറ്റിയത്.വെള്ളിയാഴ്ച രാവിലെ പത്ത് മന്നിയോടെ തളിക്കുളം പുത്തൻതോട് വച്ചായിരുന്നു സംഭവം.ഭാസി ക്ക് ഷോൾണ്ടറിലും തലക്കുമാണ് പരിക്ക് പറ്റിയത്.കണ്ടക്ടർക്ക് ചില്ല് തട്ടിയാണ് പരിക്ക്. ചേർത്തലയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സിന് നേരെയാണ് കല്ലേറ് നടന്നത്. ബൈക്കിൽ വന്ന രണ്ടംഗ സംഘമാണ് അക്രമണത്തിന് പിന്നിലെന്നാണ് സൂചന. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി.