കൊടുങ്ങല്ലൂർ.പോക്സോ കേസിൽ പ്രതിയ്ക്ക് 20 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും
2015 വർഷത്തിൽ സ്വകാര്യ ആശുപത്രിയിൽ വച്ച് പ്രയപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കാര്യത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ആശുപത്രിയിലെ എക്സ് റേ ടെക്നീഷ്യൻ ആയിരുന്ന മാള പള്ളിപ്പുറം ഷാപ്പുംപടി സ്വദേശിയായ, കളത്തിൽ വീട്ടിൽ, അൻസിലി ( 29 ) നെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സെഷൻസ് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി കെ പി പ്രദീപ് 20 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി കെ എൻ സിനിമോൾ ഹാജരായി. പ്രോസിക്യൂഷൻ സഹായികളായി പോലീസ് ഉദ്യോഗസ്ഥരായ രജനി ടി.ആർ, സനേഷ് വി.ജി എന്നിവരും ഹാജരായിരുന്നു. ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയിരുന്ന പി എ വർഗ്ഗീസ്, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന പി കെ പത്മരാജൻ, സബ്ബ് ഇൻസ്പെക്ടർ എം ടി സന്തോഷ് എന്നിവരാണ് കേസ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്.