കൊടുങ്ങല്ലൂർ, മയക്ക്മരുന്ന് മാഫിയകളുടെ ആക്രമണം, എസ് ഐ ക്ക് പരിക്ക്. മതിലകം സ്റ്റേഷനിലെ ജൂനിയർ എസ് ഐ മിഥുൻ മാത്യുവിനാണ് പരിക്ക് പറ്റിയത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. പതിയാശ്ശേരി ഭാഗത്ത് കഞ്ചാവ് മാഫിയകൾ തമ്പടിക്കുകയും കഞ്ചാവ് വിൽപനയും നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എസ് ഐ ക്ക് നേരെ ആക്രമണമുണ്ടായത്. സ്ഥലത്തുണ്ടായ പ്രധാനപ്പെട്ടയാളെ പിടിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. എസ് ഐ യെ ആക്രമിച്ച എടവിലങ്ങ് കുഞ്ഞയിനി സ്വദേശികളായ ഇളന്തുരുത്തി സൂരജ്, കാരാഞ്ചേരി അജിത്ത്, കിഴക്കേപ്പാട്ട് അഖിൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സൂരജ് മയക്ക്മരുന്ന് വാഹന മോഷണക്കേസുകളിലും അജിത്ത് കഞ്ചാവ് കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ എസ് ഐ കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
കൊടുങ്ങല്ലൂർ, മയക്ക് മരുന്ന് മാഫിയകളുടെ ആക്രമണം, എസ് ഐക്ക് പരിക്ക്.
previous post