നാല് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു.

കൊടുങ്ങല്ലൂർ.നാല് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. കയ്പമംഗലം കാരാപ്പുള്ളി ക്ഷേത്രത്തിന് സമീപം ഈ രാക്കാട്ട് രാജു ശാന്തിയുടെ മകൻ രുദ്രനാണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ കളിച്ച് കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിൽ തെട്ടടുത്ത ക്ഷേത്ര കുളത്തിൽ വീണ് കിടക്കുന്നത് കണ്ടെത്തി.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രിയ ലക്ഷ്മി മാതാവും ശബരിനാഥ് മധുരിമ എന്നിവർ സഹോദരങ്ങളുമാണ്.

You may also like

Leave a Comment