കൊടുങ്ങല്ലൂർ.ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. കയ്പമംഗലം പനമ്പിക്കുന്ന് സെൻ്ററിൽ ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ ആയിരുന്നു അപകടം.രണ്ട് കാറുകളും, ടെമ്പോയും, സ്കൂട്ടറും ആണ് അപകടത്തിൽ പെട്ടത്, തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന കാറിലും, ടെമ്പോയിലും ഇടിക്കുകയായിരുന്നു, ഇടിയുടെ ആഘാതത്തിൽ എതിരെ വന്നിരുന്ന കാർ തല കീഴായി മറിഞ്ഞു. ടെമ്പോയുടെ പിന്നിൽ ഒരു സ്കൂട്ടറും ഇടിക്കുകയായിരുന്നു, പരിക്കേറ്റവരെ കയ്പമംഗലം വി വൺ, ആംബുലൻസ് പ്രവർത്തകരും, ശിഹാബ് തങ്ങൾ റിലീഫ് ആംബുലൻസ് പ്രവർത്തകരും ചേർന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്.
previous post