കൊടുങ്ങല്ലൂർ.ബധിരനും മൂകനുമായ മത്സ്യതൊഴിലാളിയെ ആക്രമിച്ച മൂന്നംഗ സംഘം പിടിയിൽ. അഴീക്കോട് സ്വദേശികളായ മാങ്ങാ പറമ്പിൽ ശിവ കൃഷ്ണ (19) കളത്തിപറമ്പിൽ വിഷ്ണു (19) നടുമുറി അക്ഷയ് (18) എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.രണ്ടാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നംഗ സംഘം കടപ്പുറത്ത് തമ്പടിച്ചിരിക്കുന്നത് ചോദ്യം ചെയ്ത പോണത്ത് രഘുവിനെ സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കൈക്കും കാലിനും പരിക്ക് പറ്റിയ രഘു താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സ്ത്രീകൾ നിലവളിച്ചതോടെ സംഘം ബെക്കിൽ രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ പോയിരുന്ന സംഘത്തെ എസ് എച്ച് ഒബ്രിജുകുമാർ എസ് ഐമാരായ കെ എസ് സൂരജ് ലാൽജി എന്നിവരാണ് അറസ്റ്റ് ചെയ്തത്.