കൊടുങ്ങല്ലൂർ ലോക വദനാരോഗ്യ ദിനാചരണം താലൂക്ക് ആശുപത്രിയിൽ നടക്കും. കോൺഫറൻസ് ഹാളിൽ വച്ച് വി ആർ സുനിൽ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. ദിനാചരണത്തോടനുബന്ധിച്ച് ദന്തരോഗ നിർണയ ക്യാമ്പ്, വദനാരോഗ്യം, ദന്ത ശുചിത്വം, കുട്ടികളുടെ ദന്താരോഗ്യം, വദനാർബുദ പ്രതിരോധം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും , പോസ്റ്റർ പ്രദർശനവും, ഡെൻറൽ എക്സിബിഷനും, വീഡിയോ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്.