- കൊടുങ്ങല്ലൂർ.പതിമൂന്ന് കിലോ കഞ്ചാവുമായി നെല്ലിമറ്റത്ത് കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ.കോട്ടാം തുരത്തിൽ അജിത്താണ് എക്സെസ് സംഘത്തിൻ്റെ പിടിയിലായത്. കഞ്ചാവ് കടത്തിയ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ കളവങ്ങാട് സെൻ്റ് ജോൺസ് സ്കൂൾ പരിസരത്ത് നടത്തിയ പരിശോധനയിലാണ് അജിത്ത് പിടിയിലായത്.നല്ലിമറ്റം സ്വദേശിയിൽ നിന്ന് ആറ് ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് അറ് പെട്ടികളായാണ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്നത്.ഇതിന് 15 ലക്ഷം രൂപ വിപണിയിൽ വില വെരുമെന്നാണ് പറയുന്നത്.