കൊടുങ്ങല്ലൂർ.ആറ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മധ്യവയസ്‌കൻ പോലീസ് പിടിയിൽ. എടവിലങ്ങ് കുഞ്ഞയിനി നാലുമാക്കൽ സുരേഷ് (57) നെയാണ് കൊടുങ്ങല്ലുർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരനും സംഘവും അറസ്റ്റ് ചെയ്തത്.പൊതു പണിമുടക്കു ദിവസങ്ങളിൽ കൂടിയ വിലക്ക് വിറ്റഴിക്കുന്നതിനായി വാങ്ങിച്ച 6 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായാണ് സുരേഷ് പിടിയിലായത്.
കൊടുങ്ങല്ലൂർ എസ് ഐമാരായ സൂരജ്, സുനിൽ എ എസ് ഐമാരായ ഷൈൻ ജിംബിൾ, പ്രദീപ്.സീനിയർ സി പി ഒ മാരായ സൂരജ്.വി ദേവ്, ഗോപകുമാർ , ലിജു ഇയ്യാനി, മിഥുൻ കൃഷ്ണ, സി പി ഒമാരായ നിഷാന്ത്, അരുൺ നാഥ്, വനിത സി പി ഒ ജിഷ ജോയ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.