കൊടുങ്ങല്ലൂർ.പത്ത് ലിറ്റർ വ്യാജ മദ്യവുമായി യുവാവ് പിടിയിൽ. എറിയാട് ലെറ്റ് ഹൗസ് സ്വദേശി കച്ചിലപറമ്പിൽ സിനോജിനെയാണ് അറസ്റ്റ് ചെയ്തത്. ഭരണിയുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ എക്സൈസും കൊടുങ്ങല്ലൂർ പോലീസും സംയുക്തമായി തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് അഴീക്കോട്, എറിയാട്,കാര,ലൈറ്റ് ഹൗസ് മേഖലകളിൽ പരിശോധന നടത്തിയതിനിടയിലാണ്ടി വ്യാജമദ്യം പിടികൂടിയത്. ലൈറ്റ് ഓഫ് പ്രദേശത്തുള്ള കാർ വർക്ക്ഷോപ്പ് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. കരച്ചിലപ്പറമ്പിൽ ശിവൻ മകൻ സിനോജിൽ നിന്നുമാണ് പത്തു ലിറ്ററോളം വ്യാജമായി നിർമിച്ച വിദേശമദ്യ പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിനുകുമാർ പി എൽ നേതൃത്വം നൽകിയ റെയ്ഡിൽ എക്സൈസ് ഇന്റലിജിൻറ് ഇൻസ്പെക്ടർ മനോജ് ഓഫീസർമാരായ സുനിൽകുമാർ, ഷിബു, സിവിൽ എക്സൈസ് ഓഫീസർമാരായ ശബരിനാഥ്, അനുരാജ്, സിവിൽ പോലീസ് ഓഫീസർ വിനോദ് എന്നിവർ പങ്കെടുത്തു
വ്യാജമദ്യവുമായി യുവാവ് പിടിയിൽ
previous post