ഒന്നരക്കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

കൊടുങ്ങല്ലൂർ.ഒരു കോടിയിലധികം വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ.പടാ കുളം പുളിക്കൽ അരുൺ, പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി കാരേപറമ്പിൽ ആദർശ് എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് പിടികൂടിയത്.വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ കോട്ടപ്പുറം ചന്തപ്പുര ബെപ്പാസിൽ സിഐ ഓഫീസ് പരിസരത്തെ സർവീസ് റോഡിൽ വച്ചാണ് ഇരുവരും വലയിലായത്’ മയക്ക് മരുന്നുമായി യുവാക്കൾ വരുന്നതറിഞ്ഞ് പോലീസ് വാഹന പരിശോധന നടത്തിയിരുന്നു. ആഡംബര ബുള്ളറ്റിലെത്തിയ ഇവരെ കൈകാണിച്ചെങ്കിലും നിർത്തിയില്ല. പോലീസ് വാഹനം വട്ടം വച്ച് ബുള്ളറ്റ് നിർത്താൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബുള്ളറ്റ് വീഴുകയായിരുന്നു’ വീണ ബുള്ളറ്റിൽ നിന്ന് എണീറ്റ് ഓടിയ ഇരുവരെയും പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു’

You may also like

Leave a Comment

You cannot copy content of this page