കോവിഡ് പ്രതിസന്ധിയിൽ 2000 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകളുമായി മണപ്പുറം ഫൗണ്ടേഷന്‍

by admin

               

തൃശൂര്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മണപ്പുറം ഫൗണ്ടേഷൻ . ലോക്ഡൗണ്‍ കാരണം ഉപജീവനമാര്‍ഗം തടസ്സപ്പെട്ട 2000 കുടുംബങ്ങള്‍ക്കായി 10 ലക്ഷം രൂപയുടെ ഭക്ഷ്യ കിറ്റുകൾ  മണപ്പുറം ഫൗണ്ടേഷന്‍ വിതരണം ചെയ്തു .

വലപ്പാട്, നാട്ടിക, എടത്തിരുത്തി പഞ്ചായത്തുകളില്‍ വാര്‍ഡ് മെമ്പര്‍മാര്‍ കണ്ടെത്തുന്ന അര്‍ഹരായ കുടുംബങ്ങള്‍ക്കായിയുള്ള  ഭക്ഷ്യ കിറ്റുകള്‍  മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടറും മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റിയുമായ   വി പി നന്ദകുമാർ കൈമാറി.

തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍, നാട്ടിക എം.എല്‍.എ സി.സി മുകുന്ദന്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  കെ സി പ്രസാദ്, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ഷിനിത വി ഡി , ഹെൽത്ത് ഇൻസ്‌പെക്ടർ  രമേശ്, വലപാട് മെഡിക്കൽ ഓഫീസർ ഡോക്ടർ ഫാത്തിമ സുഹറ, എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി.

സമൂഹ നന്മക്കായി മണപ്പുറം ഫൗണ്ടേഷൻ നടത്തുന്ന ഓരോ പ്രവർത്തനങ്ങളും പ്രശംസനീയമാണെന്നും തൃശ്ശൂരിലെ ജനങ്ങളുടെ പേരിൽ ഇതിനെല്ലാം നന്ദി അറിയിക്കുന്നുവെന്നും എം.പി ടി എൻ.പ്രതാപൻ പറഞ്ഞു.

മണപ്പുറം ജുവലേഴ്‌സ് എം ഡി  സുഷമാ നന്ദകുമാര്‍, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്  തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ സി പ്രസാദ്, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത വി ഡി, മണപ്പുറം ഫിനാന്‍സ് ജനറല്‍ മാനേജര്‍, ചീഫ് പി.ആര്‍.ഒ സനോജ് ഹെര്‍ബര്‍ട്ട്, ഡപ്യുട്ടി ജനറല്‍ മാനേജര്‍, സീനിയര്‍ പി.ആര്‍.ഒ കെ.എം. അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ: മണപ്പുറം ഫൗണ്ടേഷന്റെ ഭക്ഷ്യകിറ്റ് വിതരണം മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ ഉദ്‌ഘാടനം ചെയ്യുന്നു.

റിപ്പോർട്ട്  :  Anju V

 

You may also like

Leave a Comment

You cannot copy content of this page