കൊടുങ്ങല്ലൂർ ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

കൊടുങ്ങല്ലൂർ.ശ്രീനാരായണപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
പി.വെമ്പല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥി വടക്കേക്കാട് സ്വദേശി ഫദല്‍ ഹംസ (19) യുടെ മൃതദേഹമാണ് ശ്രീനാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രകുളത്തിൽ നിന്ന് കണ്ടെത്തിയത്.ചൊവ്വാഴ്ച നാലരയോടെ അഞ്ചംഗ സംഘമാണ് കുളിക്കാനായി എത്തിയത്.ഇതിൽ മൂന്നു പേർ മറുകരയിലേക്ക് നീന്തുന്നതിനിടയിലാണ് ഫദലിനെ കാണാതായത്. പോലീസും ഫയര്‍ ഫോഴ്‌സും നാ്ട്ടുകാരു ചേര്‍ന്ന് തിരച്ചിലിനൊടുവിൽ ആറരയോടെയാണ് മൃതദേഹം കിട്ടിയത്.

You may also like

Leave a Comment

You cannot copy content of this page