കൊടുങ്ങല്ലൂർ സ്വദേശിയായ പ്രവാസി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.

കൊടുങ്ങല്ലൂർ സ്വദേശിയായ പ്രവാസി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.ശ്രീനാരായണപുരം പുവ്വത്തും കടവിൽ സിദ്ധാർത്ഥൻ്റെ മകൻ അർജുൻ (35) ആണ് മരിച്ചത്.ഒരു മാസം നീണ്ട് നിൽക്കുന്ന ആൾ ഇന്ത്യ ബൈക്ക് സോള റൈഡിൽ പങ്കെടുക്കുവാൻ വേണ്ടി കഴിഞ്ഞ ദിവസം കണ്ണൂരിലേക്ക് പോയതായിരുന്നു. കണ്ണൂരിലുള്ള സുഹൃത്തിൻ്റെ വീട്ടിൽ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബൈക്ക് സോള റൈഡിൽ പങ്കെടുക്കുവാൻ വേണ്ടി വിദേശത്ത് നിന്ന് നാട്ടിലെത്തിയതായിരുന്നു. പനങ്ങാട് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപിക ഉഷയാണ് മാതാവ്.അഞ്ജന ഭാര്യയും ഒരുവയസുള്ള ദേവിക് മകനുമാണ്.

You may also like

Leave a Comment

You cannot copy content of this page