നിക്ഷേപകരെ കബളിപ്പിച്ച ജുവലറി ഉടമ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: നിക്ഷേപകരെ കബളിപ്പിച്ച ജുവലറി ഉടമ അറസ്റ്റിൽ. മതിലകം തുപ്പേക്കുളം സ്വദേശി പാമ്പിനേഴത്ത് സലിമി (58) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപീടികയിൽ പ്രവർത്തിച്ചിരുന്ന ഗോൾഡ് ഹാർട്ട് ജുവലറിയിലേക്ക് ലാഭവിഹിതം വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം വാങ്ങിയിരുന്നു. ആദ്യകാലങ്ങളിൽ ലാഭവിഹിതം നൽകിയെങ്കിലും പിന്നീട് അർക്കും ലാഭവിഹിതം നൽകിയില്ല. ഇതിനിടയിൽ ജുവലറിയിൽ മോഷണം നടന്നെന്നും പറഞ്ഞ് നിക്ഷേപകരെ പറ്റിക്കുകയും ചെയ്തു. ജുവലറിയുടെ ചുമർ പൊളിച്ച് മൂന്ന് കിലോ സ്വർണം കവർന്നെന്നും പറഞ്ഞ് പോലീസിൽ പരാതി നൽകിയിരുന്നു’ അന്വേഷണത്തിൽ മോഷണം നാടകമായിരുന്നെന്ന് പോലീസ് തെളിയിച്ചു.വിവിധ ജില്ലകളിൽ നിന്നുള്ളവരെ പരാതിയിലാണ് ചൊവ്വാഴ്ച രാവിലെ പ്രതിയെ വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

You may also like

Leave a Comment

You cannot copy content of this page