കൊടുങ്ങല്ലൂർ.എറിയാട് വീട് കുത്തി പൊളിച്ച് മോഷണം, സ്വർണാഭരണങ്ങൾ കൊണ്ട് പോയി, എറിയാട് മഞ്ഞനപ്പള്ളിക്ക് സമീപം മാനേടത്ത് ഫാത്തിമയുടെ വീട്ടിലാണ് മോഷണം നടന്നത്.ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.ഫാത്തിമയുടെ മകളുടെയും പേരക്കുട്ടിയുടെയും മാലകളും പാദസരവുമാണ് മോഷണം പോയത്.വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഫാത്തിമയും കുടുംബവും വാടകക്കെടുത്ത വീട്ടിലേക്കെത്തിയത്.വീടിൻ്റെ പിൻ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. കൊടുങ്ങല്ലൂർ പോലീസ് അന്വേഷണമാരംഭിച്ചു.